India - 2024
കെസിബിസി സമ്മേളനം ഇന്ന് സമാപിക്കും
സ്വന്തം ലേഖകന്‍ 07-06-2018 - Thursday
കൊച്ചി: കെസിബിസിയുടെ വര്‍ഷകാല സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഇന്നു സമാപിക്കും. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് പങ്കെടുക്കുന്നുണ്ട്. സിബിസിഐ നയരേഖയുടെ അടിസ്ഥാനത്തില്‍ കേരളസഭയുടെ രണ്ടു വര്‍ഷത്തെ പരിപാടികള്‍ക്കു രൂപം നല്കുന്ന സമ്മേളനം അഞ്ചിനാണ് ആരംഭിച്ചത്.
കുട്ടികളുടേയും ദുര്‍ബലരുടേയും സുരക്ഷിതത്വം, കുടുംബകേന്ദ്രീകൃത അജപാലനം, യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, ഓഖി ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അവലോകനം തുടങ്ങി വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചു വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.