India - 2024

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പ്രധാന തിരുനാള്‍ നാളെ

സ്വന്തം ലേഖകന്‍ 07-06-2018 - Thursday

മാള: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രധാന തിരുനാള്‍ നാളെ നടക്കും. രാവിലെ 9.20ന് നേര്‍ച്ച ഊണിന്റെ വെഞ്ചരിപ്പും തുടര്‍ന്ന് വിതരണവും നടക്കും. 9.30ന് ദീപം തെളിയിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാകും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിശുദ്ധ കുര്‍ബാനയില്‍ രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അലങ്കരിച്ച വീഥിയിലൂടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും.

എട്ടാമിടംതിരുനാള്‍ ആഘോഷം 15നാണ്. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടായിരിക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര മുഖ്യകാര്‍മികനാകും. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേയ് 30നാണ് തിരുനാള്‍ കൊടിയേറ്റം നടന്നത്.


Related Articles »