India - 2024

ഭൂമിവില്പന: നിക്ഷിപ്ത താത്പര്യക്കാര്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നുവെന്നു ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 08-06-2018 - Friday

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിവില്പനയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു ചില നിക്ഷിപ്ത താത്പര്യക്കാര്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നുവെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. സഭയിലെ പ്രശ്‌നങ്ങള്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കാനാകും. അത് അങ്ങനെ തന്നെയാവണം.

കോലം കത്തിക്കല്‍ പോലുള്ള തരംതാണ നടപടികളെ കെസിബിസി ശക്തമായി അപലപിക്കുന്നു. സഭയിലെ പ്രശ്‌നങ്ങള്‍ക്കു ന്യായമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണുകയാണു വേണ്ടത്. ചര്‍ച്ച് ആക്ട് പോലുള്ള തെറ്റായ നിയമനിര്‍മാണങ്ങള്‍ക്കായി വാദിക്കുന്നവരും വിഷയത്തില്‍ നിക്ഷിപ്ത താത്പര്യങ്ങളോടെ ഇടപെടുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.


Related Articles »