India - 2024

കെസിഎസ്എല്‍ ആനിമേറ്റര്‍മാരുടെ സംഗമം ഇന്ന് പിഒസിയില്‍

സ്വന്തം ലേഖകന്‍ 09-06-2018 - Saturday

കൊച്ചി: കെസിഎസ്എലിന്റെ സംസ്ഥാനതല ആനിമേറ്റര്‍മാരുടെ സംഗമവും അധ്യാപക അവാര്‍ഡ് ദാനവും കാക്കനാട് പിഒസിയില്‍ ഇന്നു നടക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളി അധ്യക്ഷത വഹിക്കും. അധ്യാപക അവാര്‍ഡ് ജോസി ബാസ്റ്റിനും ആനിമേറ്റര്‍ പുരസ്‌കാരം സിസ്റ്റര്‍ ലിസി ദേവസിയും ഏറ്റുവാങ്ങും. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ രചിച്ച 'ഡിജിറ്റല്‍ യുഗത്തിലെ വിദ്യാര്‍ത്ഥികള്‍', ഫാ. തോംസണ്‍ പഴയചിറപീടികയില്‍ രചിച്ച ഉപപാഠ പുസ്തകമായ 'വെണ്‍മഞ്ഞുപോലൊരു മഹാവിശുദ്ധന്‍' എന്നീ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്യും.

ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തും. പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞയെടുത്തു ചുമതലയേല്‍ക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍, ജനറല്‍ ട്രഷറര്‍ മനോജ് ചാക്കോ, ജോസഫ് മാത്യു, വി.വി. സെബാസ്റ്റ്യന്‍, ജോജി എം.വര്‍ഗീസ്, എല്‍സി ആന്റണി എന്നിവര്‍ പ്രസംഗിക്കും.


Related Articles »