India - 2024

കുഞ്ഞു മിഷ്ണറിമാര്‍ സുവിശേഷത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവര്‍: മാര്‍ ജോസഫ് പവ്വത്തില്‍

സ്വന്തം ലേഖകന്‍ 11-06-2018 - Monday

ചങ്ങനാശേരി: കുഞ്ഞു മിഷ്ണറിമാര്‍ സഭയോടൊപ്പം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ സുവിശേഷത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടന്ന അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷ പദ്ധതികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠനപുസ്തകവും മാര്‍ഗരേഖയും മാര്‍ പവ്വത്തില്‍ പ്രകാശനം ചെയ്തു.

ഡയറക്ടര്‍ ഫാ. ജോബിന്‍ പെരുന്പളത്തുശേരി മാര്‍ഗനിര്‍ദേശപ്രസംഗവും മുന്‍ ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറന്പില്‍ മുഖ്യപ്രഭാഷണവും നടത്തി. ദീര്‍ഘകാലം മിഷന്‍ലീഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച റവ.ഡോ. ജോബി കറുകപ്പറന്പിലിനെ മാര്‍ പവ്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് ആശിഷ് ജോ കെ.എസ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് പ്രസിഡന്റ് സോജന്‍ ചാക്കോ മാര്‍ഗരേഖ അവതരണവും ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസി കണിയാംപറന്പില്‍ പഠനവിഷയാവതരണവും നടത്തി.


Related Articles »