India - 2024

മാര്‍ സ്ലീവ മല്പാനേറ്റിന്റെ ഉദ്ഘാടനം 14ന്

സ്വന്തം ലേഖകന്‍ 12-06-2018 - Tuesday

ചങ്ങനാശേരി: പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യത്തിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും ഊന്നല്‍കൊടുത്തുകൊണ്ട് സഭാത്മകമായ തുടര്‍പരിശീലനം സഭാംഗങ്ങള്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശേരി അതിരൂപതയില്‍ പ്രഖ്യാപിച്ച മാര്‍ സ്ലീവ മല്പാനേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 14ന് നടക്കും.

അന്നേ ദിവസം ഉച്ചയ്ക്ക് 12.30ന് മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിക്കും. ആരാധനക്രമാധിഷ്ഠിത ധ്യാനങ്ങള്‍, ബൈബിള്‍ പഠനക്കളരികള്‍, സുറിയാനി ആരാധനക്രമാലാപന രീതിയിലുള്ള ആരാധനക്രമാഘോഷം പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ മാര്‍ സ്ലീവ മല്പാനേറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. മല്പാന്‍ ഫാ. മാത്യു വെള്ളാനിക്കലിനാണ് മാര്‍ സ്ലീവ മല്പാനേറ്റിന്റെ ഔദ്യോഗിക ചുമതല.


Related Articles »