India - 2024

കോലം കത്തിച്ചതില്‍ പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപതയും

സ്വന്തം ലേഖകന്‍ 13-06-2018 - Wednesday

ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതില്‍ പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപതയും. തലശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ക്ക് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപതയും രംഗത്തെത്തിയിരിക്കുന്നത്. അന്‍പതുലക്ഷത്തിലധികം വിശ്വാസികളുടെ ആത്മീയചാര്യനെ അവഹേളിക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം നീചപ്രവര്‍ത്തികളുമായി മുന്നോട്ടുപോകുന്ന ഗൂഢാലോചനക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാന്‍ സഭാധികാരികള്‍ തയ്യാറാകണമെന്നു രൂപതാ യോഗം ആവശ്യപ്പെട്ടു.

വിശ്വാസത്തില്‍ ഐക്യപ്പെടുന്നതിനും കൂട്ടായ്മയില്‍ വ്യാപരിക്കുന്നതിനും സഭാമക്കളെല്ലാവരും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും ഉപവാസമനുഷ്ഠിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. അതിരൂപതാകേന്ദ്രത്തില്‍ ചേര്‍ന്ന പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പിആര്‍ ജാഗ്രതാ സമിതിയംഗങ്ങള്‍, ഫൊറോന കൗണ്‍സില്‍ സെക്രട്ടറിമാര്‍, പിതൃവേദി മാതൃജ്യോതിസ്, എകെസിസി, എസ്എംവൈഎം, യുവദീപ്തി, ഡിസിഎംഎസ് സംഘടനാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.


Related Articles »