India - 2024

ക്രിസ്തീയ സ്‌നേഹം നഷ്ട്ടപ്പെടുത്തുന്ന പ്രകടനങ്ങളെ അംഗീകരിക്കില്ല: പാലക്കാട് രൂപത

സ്വന്തം ലേഖകന്‍ 16-06-2018 - Saturday

പാലക്കാട്: സഭാമക്കളുടെ കൂട്ടായ്മയും ക്രിസ്തീയ സ്‌നേഹവും നഷ്ടപ്പെടുത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അതിന് നേതൃത്വം കൊടുക്കുന്നവരും സഹകരിക്കുന്നവരും എത്രയുംവേഗം അതില്‍നിന്ന് പിന്മാറണമെന്നും പാലക്കാട് രൂപതാ വൈദിക സമൂഹം. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് അവഹേളിച്ച പ്രവൃത്തിയെ അപലപിച്ചുകൊണ്ട് യോഗം കൂടുകയായിരിന്നു വൈദിക സമൂഹം.

സഭയില്‍ സമാധാനത്തിന്റെയും പരസ്പര ധാരണയുടെയും അന്തരീക്ഷം സംജാതമാക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ച് ക്രിസ്തുസാക്ഷ്യജീവിതം ശക്തിപ്പെടുത്തണമെന്നും സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്‌ബോധിപ്പിച്ചു.


Related Articles »