India - 2024

ദുരന്തബാധിതരെ സഹായിക്കുവാന്‍ താമരശ്ശേരി രൂപത

സ്വന്തം ലേഖകന്‍ 17-06-2018 - Sunday

താമരശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാരിനോടും മറ്റു സംവിധാനങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തില്‍ എല്ലാവരോടും സഹകരിച്ച് ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നതായും മാര്‍ ഇഞ്ചനാനിയില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

താമരശേരിക്കു സമീപം കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍മൂലം ജീവന്‍ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നതായും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. ഇതിനിടെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി താമരശേരി രൂപതാധ്യക്ഷനെ ഫോണില്‍ വിളിച്ചു സ്ഥിതിഗതികള്‍ ആരാഞ്ഞു. ദുരന്തത്തില്‍ കര്‍ദ്ദിനാള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കട്ടിപ്പാറ, കോഞ്ചേരി, തിരുവമ്പാടി എന്നീ പഞ്ചായത്തുകളില്‍ പെയ്ത കനത്തമഴ വിവിധ പ്രദേശങ്ങളില്‍ വലിയ നാശം വിതച്ചിരുന്നു.


Related Articles »