India - 2024

സഭക്കെതിരെയുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 17-06-2018 - Sunday

കോട്ടയം: സഭയെയും സമുദായത്തെയും ശിഥിലമാക്കാനുള്ള നിഗൂഢ നീക്കങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സഭാ തലവന്റെ കോലം കത്തിച്ചും സഭാ പിതാക്കന്മാരെയും വൈദികരെയും പൊതു സമൂഹത്തില്‍ മോശമായി ചിത്രീകരിച്ചും ക്രൈസ്തവികമല്ലാത്ത നടപടികള്‍ സമുദായം തിരിച്ചറിയുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും കോട്ടയം കേന്ദ്ര കാര്യാലയത്തില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍, പിജെ. പാപ്പച്ചന്‍, സെലിന്‍ സിജോ, പ്രഫ. ജോയി മുപ്രപ്പള്ളി, സാജു അലക്‌സ്, ജോസ് മേനാച്ചേരി, കെ.ജെ. ആന്റണി, പ്രഫ. ജാന്‍സന്‍ ജോസഫ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബിജു കുണ്ടുകുളം, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ജോര്‍ജ് കോയിക്കല്‍, ആന്റണി എന്‍. തൊമ്മാന, പീറ്റര്‍ ഞരളക്കാട്ട്, ബെന്നി ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.


Related Articles »