India - 2024

പ്രോലൈഫ് പ്രവര്‍ത്തകരുടെ സംഗമം ഇന്ന്

സ്വന്തം ലേഖകന്‍ 18-06-2018 - Monday

കോട്ടയം: ചങ്ങനാശേരി അതിരൂപതയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ സംഗമം ഇന്ന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.ലൂയിസ് വെള്ളാനിക്കല്‍ കാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി ഫാ.കുര്യന്‍ പുത്തന്‍പുര, റവ.ഡോ.ആന്റണി മൂലയില്‍, ഫാ. ലൂയിസ് വെള്ളാനിക്കല്‍, ഫാ. ജോസ് മുകളേല്‍ എന്നിവര്‍ പ്രസംഗിക്കും. സംഘടനയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ സമ്മേളനത്തില്‍ വച്ച് ചുമതലയേല്‍ക്കും.


Related Articles »