India - 2024

സാമൂഹ്യ ശുശ്രൂഷാരംഗം സഭയുടെ കരുണയുടെ മുഖമാണ് പ്രകാശിപ്പിക്കുന്നത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 18-06-2018 - Monday

പാലാ: സാമൂഹ്യ ശുശ്രൂഷാരംഗം സഭയുടെ കരുണയുടെ മുഖമാണ് പ്രകാശിപ്പിക്കുന്നതെന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ 54ാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പച്ചക്കറി സംരംഭകര്‍ക്കായി നടപ്പിലാക്കുന്ന പലിശരഹിത വായ്പാ പദ്ധതിയുടെയും പകര്‍ച്ചപ്പനി പ്രതിരോധമരുന്നു വിതരണത്തിന്റെയും ഉദ്ഘാടനം മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നിര്‍വഹിച്ചു.

വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍, സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കല്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡുകള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. പിഎസ്ഡബ്ല്യുഎസിന്റെ വാര്‍ഷികറിപ്പോര്‍ട്ടിന്റെ പ്രകാശനം കെ.എം. മാണി എംഎല്‍എ നിര്‍വഹിച്ചു. സുദീര്‍ഘ സേവനത്തിനുള്ള സ്‌പെഷല്‍ ഉപഹാരം പിഎസ്ഡബ്ല്യുഎസ് അക്കൗണ്ടന്റ് ജോസ് നെല്ലിയാനിക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു.


Related Articles »