India - 2024

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ സാമൂഹ്യ ശുശ്രൂഷക നേതൃസംഗമം

സ്വന്തം ലേഖകന്‍ 19-06-2018 - Tuesday

കോട്ടയം: കേരള സോഷ്യല്‍ സര്‍വീസ് ഫോറം സാമൂഹ്യശുശ്രൂഷകരുടെ നേതൃസംഗമം ഇന്ന് അടിച്ചിറ ആമോസ് സെന്ററില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷനാകും. സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്‌തോലേറ്റ് കോര്‍ഡിനേറ്റര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.

ക്രൈസ്തവ സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ എന്ന വിഷയത്തില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തും. ധാരിന്‍ 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റെ സെക്രട്ടറി ഫാ. തോമസ് തറയില്‍ നിര്‍വ്വഹിക്കും.


Related Articles »