India - 2024

വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 20-06-2018 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന ശുശ്രൂഷയിലുള്ള വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. ദൈവവിളി കമ്മീഷന്‍ അംഗവും തലശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നല്ല കുടുംബങ്ങളില്‍ നിന്നുമാണു നല്ല ദൈവവിളികളുണ്ടാകുന്നതെന്നും വിളി നല്‍കുന്നതു ദൈവമാണെന്നും അദ്ദേഹം പറഞ്ഞു.

ദൈവവിളി പ്രോത്സാഹനരംഗത്തു വൈദികരെയും സന്യസ്തരെയും സുസജ്ജരാക്കുകയാണു പരിശീലന പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതോളം സന്യസ്തരും വൈദികരും പങ്കെടുക്കുന്നുണ്ട്. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ റവ. ഡോ. ഡായി കുന്നത്ത്, റവ. ഡോ. ജി. കടൂപ്പാറയില്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »