India - 2024

കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ രചിച്ച 'ഗിരിദീപം' പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 25-06-2018 - Monday

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രചിച്ച മാര്‍ ഈവാനിയോസ് പ്രാര്‍ത്ഥനാ ഗാനങ്ങളുടെ ഓഡിയോ സിഡി ഗിരിദീപം പ്രകാശനം ചെയ്തു. പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാര്‍ത്ഥനാ ഗാനങ്ങളുടെ ഓഡിയോ സീഡി ഗായിക ചിത്രയ്ക്കു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

എട്ടു ഗാനങ്ങളുള്ള ആല്‍ബത്തിലെ എല്ലാ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. കെ.എസ്. ചിത്രയ്ക്കു പുറമേ വിജയ് യേശുദാസ്, വിധു പ്രതാപ്, മധു ബാലകൃഷ്ണന്‍, ശ്രേയ ജയദീപ്, സുധീപ് കുമാര്‍ എന്നിവരും ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു പുറമേ വയലാര്‍ ശരത്ചന്ദ്രവര്‍മ, ഫാ. മൈക്കിള്‍ പനച്ചിക്കല്‍, ഫാ. വില്‍സണ്‍ തട്ടാരുതുണ്ടില്‍, ഷൈല തോമസ് എന്നിവരും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആര്‍ബത്തിന്റെ റിക്കാര്‍ഡിംഗും ചിത്രീകരണവും ചെന്നൈയിലെ സ്റ്റുഡിയോയിലാണ് നിര്‍വഹിച്ചത്.


Related Articles »