India - 2024

മലങ്കര സുറിയാനി സഭ ഡയറക്ടറി പുറത്തിറക്കി

സ്വന്തം ലേഖകന്‍ 25-06-2018 - Monday

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൊതുവായ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ ഡയറക്ടറി പുറത്തിറക്കി. 2018 ജൂൺ 23, ശനിയാഴ്ച, പട്ടം മേജർ ആര്‍ച്ച് ബിഷപ്സ് ഹൌസിൽ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്‌ളീമിസ് കാതോലിക്കാബാവ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജൂലൈ 1 മുതൽ സഭയുടെ ആസ്ഥാന കാര്യാലയത്തിലും ഭദ്രാസന കാര്യാലയങ്ങളിലും പുതിയ ഡയറക്ടറി ലഭ്യമാകുന്നതാണെന്ന്‍ അതിരൂപതാ വൃത്തം വ്യക്തമാക്കി.


Related Articles »