India - 2024

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ വൈദികപദവി വജ്രജൂബിലി സമ്മേളനം നാളെ

സ്വന്തം ലേഖകന്‍ 26-06-2018 - Tuesday

തിരുവല്ല: മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 88ാമത് ജന്മദിനാഘോഷവും വൈദികപദവി വജ്രജൂബിലി സമ്മേളനവും നാളെ നടക്കും. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ജനിച്ചത്.

നാളെ ഉച്ചകഴിഞ്ഞു 3.30ന് ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍ അധ്യക്ഷത വഹിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന സെക്രട്ടറി റവ.ജോജന്‍ മാത്യൂസ് ജോണ്‍, കണ്‍വീനര്‍ വര്‍ഗീസ് മാമ്മന്‍, ട്രഷറാര്‍ അന്‍സില്‍ കോമാട്ട് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഷെല്‍ഡന്‍ ബംഗേര നയിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.


Related Articles »