India - 2024

ദൈവവിളി മൂന്നാംഘട്ട ത്രിദിന പരിശീലന പരിപാടി ഇന്ന് സമാപിക്കും

സ്വന്തം ലേഖകന്‍ 28-06-2018 - Thursday

കൊച്ചി: ദൈവവിളി പ്രോത്സാഹനരംഗത്തു ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന മൂന്നാംഘട്ട ത്രിദിന പരിശീലന പരിപാടി ഇന്ന് സമാപിക്കും. നേരത്തെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഓരോരുത്തര്‍ക്കും ലഭിച്ച സവിശേഷവരങ്ങളോടു വിശ്വസ്തത പുലര്‍ത്തി ജീവിതസാക്ഷ്യത്തിലൂടെ കുട്ടികളേയും യുവാക്കളേയും ക്രിസ്തുവിലേക്ക് ആകര്‍ഷിക്കാന്‍ പരിശ്രമിക്കണമെന്നു അദ്ദേഹം പറഞ്ഞു.

ദൈവവിളി കമ്മീഷന്‍ അംഗവും പാലാ രൂപത സഹായമെത്രാനുമായ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡായി കുന്നത്ത്, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതോളം വൈദികരും സന്യസ്തരും പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »