India - 2024

നിരാലംബര്‍ക്ക് പ്രതീക്ഷയേകാന്‍ തിരുവനന്തപുരം അതിരൂപതയുടെ 'കരുണാമയന്‍' പദ്ധതി

സ്വന്തം ലേഖകന്‍ 05-07-2018 - Thursday

തിരുവനന്തപുരം: സമൂഹത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരെയും ഓഖി ചുഴലിക്കാറ്റു ദുരന്തത്തില്‍ മാനസികമായി തളര്‍ന്നവരെയും സഹായിക്കുന്നതിനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത രൂപം നല്‍കിയ 'കരുണാമയന്‍' പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും. സമൂഹത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടുകഴിയുന്ന വിധവകള്‍, രോഗികള്‍, ഏകസ്ഥര്‍, പ്രകൃതിദുരന്തങ്ങളില്‍പെട്ടു മാനസികമായി തകര്‍ന്നവര്‍ എന്നിവരുടെ ഭൗതികവും മാനസികവും ശാരീരികവുമായ അവശതകളില്‍ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പ്രത്യാശ നല്‍കുവാനാണ് അതിരൂപത കുടുംബപ്രേഷിത വിഭാഗം പദ്ധതിക്കു രൂപം നല്‍കിയത്.

ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളയന്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ്ഹാളില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സൂര്യകൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏകസ്ഥരുടെ സംഗമവും അടിയന്തിരമായി സംരക്ഷണം ആവശ്യമുള്ള മുപ്പതുപേര്‍ക്കുള്ള പ്രതിമാസ ധനസഹായത്തിന്റെ വിതരണവും നടക്കും.


Related Articles »