India - 2024
വിന്‍സെന്‍ഷ്യ യുവജനദിനാഘോഷം നടന്നു
സ്വന്തം ലേഖകന്‍ 07-07-2018 - Saturday
ആലപ്പുഴ: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, കേരള റീജന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല വിന്‍സെന്‍ഷ്യ യുവജനദിനാഘോഷം നടന്നു. ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ.ജയിംസ് ആനാപ്പറന്പില് പരിപാടി ഉദ്ഘാടനം ചെയ്തു. മിത്രക്കരി സെന്റ് സേവ്യേഴ്സ് പാരിഷ്ഹാളില്‍ നടന്ന പരിപാടിയില്‍ കേരളാ റീജണല്‍ കോഓര്‍ഡിനേറ്റര്‍ മൈക്കിള്‍ ഡിക്രൂസ് അധ്യക്ഷതവഹിച്ചു.
സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് ഡോ.ജോണ്സണ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. തോമസ് കാട്ടൂര്‍, കേരളാ റീജണല്‍ സെക്രട്ടറി ബിനു കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് റോസമ്മ സെബാസ്റ്റ്യന്‍, അനില്‍ ആന്റണി, അലക്സാണ്ടര്‍ ആന്റണി, ബാബു കൊട്ടാരത്തില്‍, ഐറിന് ഷിബു, അഭില്‍ റ്റി. മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് രാമങ്കരി സഹൃദയ സ്പെഷല്‍ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം നടന്ന സമാപനസമ്മേളനം, കുട്ടനാട് മുന്‍ എം.എല്‍.എ ഡോ.കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു ചെത്തിപ്പുഴ സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി കായിത്തറ, സനില്‍ ബോസ്, ബിനു കുര്യോക്കോസ്, ജിനോ ജോസ്, പി.ജെ.ജോസഫ് ചേന്നാട്ടുശേരി, ജോമോന് വര്‍ഗീസ്, വി.റ്റി. കുരിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.