India - 2024

മാര്‍ ഈവാനിയോസ് പുനരൈക്യം സാധ്യമാക്കിയത് ദൈവാത്മാവിന്റെ പ്രേരണയില്‍: മാര്‍ തോമസ് തറയില്‍

സ്വന്തം ലേഖകന്‍ 08-07-2018 - Sunday

തിരുവനന്തപുരം: ദൈവാത്മാവിന്റെ പ്രേരണയിലാണ് മാര്‍ ഈവാനിയോസ് പുനരൈക്യം സാധ്യമാക്കിയതെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍. ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രപ്പോലീത്തായുടെ 65 ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ തോമസ് തറയില്‍. പുനരൈക്യ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കുക വഴി മാര്‍ ഈവാനിയോസ് ഐക്യത്തിന്റെ സംസ്താപനമാണ് നിര്‍വ്വഹിച്ചതെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നു വൈകുന്നേരം അഞ്ചിന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി ലത്തീന്‍ ക്രമത്തില്‍ കുര്‍ബാനയര്‍പ്പിക്കും. ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുന്നാട്ടില്‍നിന്ന് ആരംഭിക്കുന്ന പ്രധാന തീര്‍ത്ഥാടന പദയാത്രയ്ക്ക് നാളെ തുടക്കമാവും. രാവിലെ എട്ടിനു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്രികര്‍ക്കുള്ള വള്ളിക്കുരിശ് ആശീര്‍വദിച്ച് നല്‍കും. വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ 13ന് വൈകുന്നേരം കബറില്‍ എത്തിച്ചേരും. ആയിരങ്ങള്‍ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം അന്നു നടക്കും.ഓര്‍മപ്പെരുന്നാള്‍ 14ന് സമാപിക്കും.


Related Articles »