India - 2024

കുറവിലങ്ങാട് അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു ഒരുക്കങ്ങള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 09-07-2018 - Monday

പാലാ: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന കേന്ദ്രം ആതിഥ്യമരുളുന്ന മൂന്നാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 മുതല്‍ നടക്കും. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ദേവമാതാ കോളജ് മൈതാനത്തെ കൂറ്റന്‍ പന്തലിലാണ് വചന വിരുന്നത്. കണ്‍വന്‍ഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യവും ഒരുക്കുന്നുണ്ട്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും എല്ലാ ദിവസവും ക്രമീകരണങ്ങളുണ്ട്. 29നു കണ്‍വെന്‍ഷന്‍ സമാപിക്കും.

കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഇരുപത് കമ്മിറ്റികള്‍ രൂപീകരിച്ച് നാനൂറിലേറെ വരുന്ന വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന വോളണ്ടിയര്‍മാരുടെ സംഗമം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസിസ്റ്റന്റ് വികാരിയും ജനറല്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ. മാത്യു വെണ്ണായിപ്പള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »