India - 2024

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സുവര്‍ണ ജൂബിലിയിലേക്ക്

സ്വന്തം ലേഖകന്‍ 11-07-2018 - Wednesday

ബംഗളൂരു: സിഎംഐ സന്ന്യാസ സമൂഹത്തിന്റെ കീഴിലുള്ള ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സുവര്‍ണജൂബിലി നിറവിലേക്ക്. സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം 14ന് കോളജ് കാമ്പസില്‍ നടക്കും. രാവിലെ 11.30ന് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ റവ.ഡോ.ജോര്‍ജ് എടയാടിയില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ ഡോ. സുധ കൃഷ്ണമൂര്‍ത്തി, മൈസൂരു കിരീടാവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍, മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചടങ്ങില്‍ മാണ്ഡ്യ രൂപത ബിഷപ്പും ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും.

ഇന്ന് ക്രൈസ്റ്റ് ഗ്രൗണ്ടില്‍ ജൂബിലി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനം ബംഗളൂരു ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ചാള്‍സ് ലോബോ നിര്‍വഹിക്കും. 21ന് പൂര്‍വവിദ്യാര്‍ഥിപൂര്‍വ അധ്യാപക സംഗമത്തില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ഡോ. അനില്‍ ഡി. സഹസ്രാബുദ്ദെ മുഖ്യാതിഥിയായിരിക്കും. ഇന്‍ഫോസിസ് സഹസ്ഥാപകനും നോണ്‍എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലേകനി, കര്‍ണാടക നിയമപാര്‍ലമെന്ററി കാര്യമന്ത്രി കൃഷ്ണ ബൈരഗൗഡ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിക്കും.


Related Articles »