News - 2025

"എല്ലാ കത്തോലിക്കരെയും വധിക്കും"; പാരീസ് മെട്രോയില്‍ അഭയാര്‍ത്ഥിയുടെ കൊലവിളി

സ്വന്തം ലേഖകന്‍ 16-07-2018 - Monday

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ മെട്രോയിൽ കയറി 'കത്തോലിക്കരെ വധിക്കും' എന്ന് ഭീഷണി മുഴക്കിയ അഭയാർത്ഥി അറസ്റ്റിൽ. ഫ്രാൻസിന്‍െറ ദേശീയ അവധി ദിനമായിരുന്ന ജൂലൈ പതിനാലാം തീയതി ഈജിപ്തിൽ നിന്നും എത്തിയ മുസ്ലി അഭയാർത്ഥി പാരീസ് മെട്രോയിൽ വധഭീഷണി മുഴക്കി പരിഭ്രാന്തി പരത്തുകയായിരിന്നു. ഫ്രഞ്ച് മാധ്യമമായ 'ലെ പരീസിയൻ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്‌ച ഉച്ച സമയത്ത് അൻവീർ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഈജിപ്തിൽ നിന്നും എത്തിയ ഇമാദ് എന്ന അഭയാർത്ഥി പ്ലാറ്റ്ഫോമിൽ വച്ച് കത്തി കൈയിൽ എടുത്ത് "ഞാൻ മുസ്ലിമാണ് കത്തോലിക്കരെ എല്ലാം ഞാൻ കൊല്ലും" എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു.

ഉടനെ തന്നെ അടുത്ത് ഉണ്ടായിരുന്ന യാത്രക്കാർ ചേര്‍ന്ന് ഇമാദിനെ കീഴ്പ്പെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മതിയായ രേഖകൾ ഇല്ലാതെ ഫ്രാന്‍സില്‍ പ്രവേശിച്ച അഭയാർത്ഥിയാണ് ഇമാദ്. ഇദ്ദേഹത്തിന്റെ പേരിൽ രണ്ടു നിയമ ലംഘന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫ്രാന്‍സില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇസ്ളാമിക തീവ്രവാദികള്‍ കത്തോലിക്ക വൈദികനെ കഴുത്തറത്ത് കൊന്നത്. രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി 'ഒബ്‌സര്‍വേറ്ററി ഡീ ലാ ക്രിസ്റ്റിയാനോഫോബി' എന്ന സംഘടന നടത്തിയ പഠനത്തില്‍ നേരത്തെ വ്യക്തമായിരിന്നു.


Related Articles »