India - 2024

ആര്‍ക്കും എന്തും പറയാവുന്ന പ്രസ്ഥാനമല്ല ക്രൈസ്തവസഭ: മാര്‍ ജോസഫ് പാംപ്ലാനി

സ്വന്തം ലേഖകന്‍ 27-07-2018 - Friday

ചെമ്പേരി: ആര്‍ക്കും എന്തും പറയാവുന്ന ഒരു പ്രസ്ഥാനമല്ല ക്രൈസ്തവ സഭയെന്നും വിശുദ്ധ കുമ്പസാരത്തെ അവഹേളിച്ച് ക്രൈസ്തവരുടെ വിശ്വാസത്തെ മുറിപ്പെടുത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ മാന്യതയുടെ സര്‍വപരിധിയും ലംഘിക്കുകയാണെന്നും തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയില്‍ തലശേരി അതിരൂപതയുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെമ്പേരിയില്‍ നടന്ന യൂത്ത് അസംബ്ലിയില്‍ കെസിവൈഎം പ്രവര്‍ത്തകര്‍ തിരിതെളിച്ച് പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരിന്നു അദ്ദേഹം.

ക്രൈസ്തവ സഭകള്‍ക്കെതിരേയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാന്‍ യുവജനങ്ങള്‍ കാവല്‍ നില്‍ക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. ഫൊറോന വികാരിമാരായ റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ട്, ഫാ.ജോസ് മാണിക്കത്താഴെ, ഫാ. സെബാസ്റ്റ്യന്‍ പാലാക്കുഴി, കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ.സോണി വടശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »