Purgatory to Heaven. - February 2024
ശുദ്ധീകരണാത്മാക്കളുടെ മോക്ഷത്തിനായി പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക്
സ്വന്തം ലേഖകന്‍ 26-02-2024 - Monday
"ഞാന്‍ നിന്നോട് ചെറിയ ഒരു കാര്യം ആവശ്യപ്പെടുന്നു. തള്ളികളയരുത്, അവള്‍ പറഞ്ഞു. എന്താണമ്മേ, അത്? പറയുക, ഞാന്‍ അത് തള്ളികളയുകയില്ല, അവന്‍ മറുപടി പറഞ്ഞു” (1രാജാക്കന്‍മാര്‍ 2:20)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-26
ഏറ്റവും അനുകമ്പയുള്ള പരിശുദ്ധ അമ്മ തന്റെ മക്കളെ ഭൂമിയില്‍ സഹായിക്കുന്നത് കൊണ്ട് മാത്രം സംതൃപ്തയാകുന്നില്ല. തന്റെ മക്കള്‍ ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ നിന്നും മോചിതരായി കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ തന്റെ പ്രിയദാസരുടെ സഹനങ്ങള്‍ കാഠിന്യം കുറഞ്ഞതും, ചെറുതുമാക്കുവാന്‍, അവള്‍ തന്റെ യോഗ്യതകള്‍ തന്റെ മകന്റെ മുന്‍പിലും, തന്റെ മകന്റെ യോഗ്യതകള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പിലും സമര്‍പ്പിക്കുന്നു.
“പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നിരവധി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധ അമ്മ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ എത്തിച്ചേരില്ലായിരുന്നു”. (വിശുദ്ധ തോമസ് അക്വിനാസ്)
വിചിന്തനം: പതിനാലാം നൂറ്റാണ്ടിലെ ഈ പ്രസിദ്ധിയാര്‍ജിച്ച പ്രാര്‍ത്ഥന ചൊല്ലുക, “അല്ലയോ മറിയമേ, ശുദ്ധീകരണസ്ഥലത്ത് വാടിതളരുന്ന ആത്മാക്കള്‍ക്ക് നീ അഭയമാണല്ലോ. ഞങ്ങളുടെ പാപങ്ങള്‍ കഴുകി കളയുന്ന, സര്‍വ്വര്‍ക്കുമായി തുറന്നിരിക്കുന്ന ഒരു ജലധാരയാകുന്നു നീ; ആരെയും തള്ളികളയാതെ സകല ആത്മാക്കളേയും നീ സഹായിക്കുന്നു: നിരന്തരം ശുദ്ധീകരണസ്ഥലത്തെ വേദനകളാല്‍ വലയുന്ന ആത്മാക്കള്‍ക്കായി നീ നിന്റെ കരങ്ങള്‍ ഉയര്‍ത്തണമേ.”
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക