India - 2024
ദളിത് ക്രൈസ്തവര്‍ നാളെ കരിദിനമാചരിക്കും
സ്വന്തം ലേഖകന്‍ 09-08-2018 - Thursday
കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നാളെ ആഗസ്റ്റ് 10നു ദളിത് ക്രൈസ്തവര്‍ കരിദിനമാചരിക്കും. 1950 ഓഗസ്റ്റ് 10നു ഇന്ത്യന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ മൂന്നാം ഖണ്ഡിക റദ്ദു ചെയ്യുക, ദളിത് െ്രെകസ്തവര്‍ക്കു പട്ടികജാതി സംവരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം.
ഡിസിഎംഎസിന്റെയും സിഡിസിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് പ്രകടനവും ഹെഡ് പോസ്റ്റ് ഫീസ് പടിക്കല്‍ കൂട്ടധര്‍ണയും നടത്തും. രാവിലെ 10.30നു ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ ഡിസിഎംഎസ് സംസ്ഥാനപ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. സിഡിസി സംസ്ഥാന വൈസ്ചെയര്‍മാന്‍ എബനൈസര്‍ ഐസക് മുഖ്യപ്രഭാഷണം നടത്തും.
ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപതാ ഡയറക്ടര്‍ ഫാ. ജെസ്റ്റിന് കായംകുളത്തുശേരി, ഫാ. ജസ്റ്റിന് തറയില്‍, ഫാ. തോമസ് പഴുവക്കാട്ടില്‍, സി.സി. കുഞ്ഞുകൊച്ച്, ഷാജി പീറ്റര്‍, സുശീല്‍ സൈമണ്‍, ഷിബു ജോസഫ്, സിജോ ജേക്കബ്, മേഴ്സി വര്‍ഗീസ്, ഹാര്മസി വിജി, തന്പി തോമസ്, ടോമി പൂവത്തോലില്‍, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിക്കും.