India - 2024

മിഷന്‍ലീഗ് മിഷന്‍താര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 09-08-2018 - Thursday

മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് മിഷന്‍താര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തലശേരി അതിരൂപതാംഗം വര്‍ഗീസ് മാറാട്ടുകുന്നേല്‍, കോതമംഗലം രൂപതാംഗം ജിസ് പോള്‍ വില്‍സണ്‍, പാലാ രൂപതാംഗം ജോസ്മി ജേക്കബ് എന്നിവര്‍ക്കാണ് മിഷന്‍താര പുരസ്‌കാരം. ഇതിനു പുറമെ സംസ്ഥാന തലത്തില്‍ രൂപത, മേഖലാ ഭാരവാഹികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു.

കവിതാ മത്സരംജോമിന്‍ ജോണി(പാലാ), ജോണി പി.സ്റ്റീഫന്‍ (കോട്ടയം), സിസ്റ്റര്‍ ഡാന്റി പാറത്തട്ടേല്‍ (കോതമംഗലം). ചെറുകഥാ മത്സരം: സിസ്റ്റര്‍ ഡാന്റി പാറത്തട്ടേല്‍(കോതമംഗലം). ഉപന്യാസ മത്സരം: ഫാ. മാത്യു കിഴക്കേടം (കോതമംഗലം), ഫാ.സഖറിയാസ് കല്ലിടുക്കില്‍ (കോതമംഗലം), സിസ്റ്റര്‍ ജാന്‍സി മരിയ എഫ്‌സിസി (താമരശേരി), സിജിന്‍മോന്‍ ഒഴുകയില്‍ (കോട്ടയം), ജോസ് സി.മാത്യു ചന്ദ്രത്തില്‍(പാലാ), ആലീസ് മാത്യു പാറയ്ക്കല്‍ (പാലാ) എന്നിവര്‍ സമ്മാനാര്‍ഹരായി. 11നു ചെമ്മലമറ്റത്തു നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.


Related Articles »