India - 2024

ദുരിതബാധിതര്‍ക്കു പാരീഷ് ഹാളുകള്‍ വിട്ടുകൊടുക്കുമെന്നു മാനന്തവാടി രൂപത

സ്വന്തം ലേഖകന്‍ 10-08-2018 - Friday

മാനന്തവാടി: കാലവര്‍ഷക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനു അവശ്യമെങ്കില്‍ പാരീഷ് ഹാളുകളും അനുബന്ധ സൗകര്യങ്ങളും വിട്ടുകൊടുക്കുമെന്നു മാനന്തവാടി രൂപത. ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും ലഭ്യമാക്കുന്നതിനു സജീവമായി ഇടപെടണമെന്നു രൂപത ഇടവകകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂപതയിലെ ഓരോ ഇടവകയും യുവജനങ്ങളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അടിയന്തിര സഹായങ്ങള്‍ നല്കുകയും ചെയ്യുന്നത് അഭികാമ്യമാണെന്നും ഇടവക വൈദികര്‍ ഇതിനാവശ്യമായ നേതൃത്വം നല്‍കുവാന്‍ ശ്രമിക്കണമെന്നും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ അഭ്യര്‍ത്ഥിച്ചു.


Related Articles »