India - 2024

ഫാ. അംബ്രോസ് പിച്ചായിമുത്തു പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി ദേശീയ ഡയറക്ടര്‍

സ്വന്തം ലേഖകന്‍ 14-08-2018 - Tuesday

ന്യൂഡല്‍ഹി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലത്തീന്‍ രൂപതകളിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ (പിഎംഎഫ്) ദേശീയ ഡയറക്ടറായി ഫാ. അംബ്രോസ് പിച്ചായിമുത്തു (51) നിയമിതനായി. തമിഴ്‌നാട് ചെങ്കല്‍പേട്ട് രൂപതാംഗമാണ്. പിഎംഎഫ് ഡയറക്ടറായിരുന്ന ഫാ. ഫോസ്റ്റിന്‍ ലോബോയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഫാ. അംബ്രോസിനെ നിയമിച്ചത്. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ പ്രൊക്ലമേഷന്‍ കമ്മീഷന്റെ കീഴിലാണ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. അലഹാബാദ് ബിഷപ്പ് മാര്‍ റാഫി മഞ്ഞളിയാണ് കമ്മീഷന്റെ അധ്യക്ഷന്‍.


Related Articles »