India - 2024

വിവിധ രൂപതകളില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം

സ്വന്തം ലേഖകന്‍ 17-08-2018 - Friday

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരള ജനതയ്ക്കു വേണ്ടി വിവിധ രൂപതകളില്‍ ഇന്നു പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ചങ്ങനാശേരി, മാനന്തവാടി, വിജയപുരം, കോട്ടയം, മാണ്ഡ്യ, തുടങ്ങീ വിവിധ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. ഇടവകകളിലും സ്ഥാപനങ്ങളിലും പ്രാര്‍ത്ഥനയും സാധിക്കുന്നവര്‍ ഉപവാസവും ആചരിക്കണമെന്നും ഇടവകകളോട് ചേര്‍ന്നുള്ള സ്ഥാപനങ്ങളും മറ്റും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു.

ആഘോഷങ്ങള്‍ ഒഴിവാക്കി, ചെലവു ചുരുക്കി അതിരൂപതാംഗങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധ കുര്‍ബാനക്കും ദിവ്യകാരുണ്യ ആരാധനക്കും കരുണകൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാനുമാണ് രൂപതാദ്ധ്യക്ഷന്മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.


Related Articles »