India - 2024
കുറാഞ്ചേരിയില്‍ മരണപ്പെട്ടവര്‍ക്ക് യാത്രാമൊഴി
സ്വന്തം ലേഖകന്‍ 18-08-2018 - Saturday
തൃശൂര്‍: വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി മരണപ്പെട്ടവര്‍ക്ക് യാത്രാമൊഴി. ഉച്ചക്ക് 12 മണിക്ക് പൂമല ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ എത്തിച്ച പതിനഞ്ചോളം പേരുടെ മൃതശരീരത്തിനരികെ മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തിയത്. മൃതസംസ്ക്കാര ശുശ്രൂഷകള്‍ക്ക് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വ്യാഴാഴ്ച രാവിലെ 6. 40 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. വലിയ മുഴക്കത്തോടെ വൻമരങ്ങളും, പാറക്കല്ലുകളും കൂട്ടത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. പതിനഞ്ചോളം മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 18 പേരാണ് സ്ഥലത്തു മരിച്ചത്.