India - 2024

ഏയ്ഞ്ചല്‍വാലി ഗ്രാമവാസികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത

സ്വന്തം ലേഖകന്‍ 19-08-2018 - Sunday

കാഞ്ഞിരപ്പള്ളി: പമ്പ, കക്കി, മൂഴിയാര്‍ ഡാമുകള്‍ തുറന്നതോടെ പമ്പയാര്‍ കരകവിഞ്ഞൊഴുകി പമ്പയ്ക്കപ്പുറം ഒറ്റപ്പെട്ട ഏയ്ഞ്ചല്‍വാലി ഗ്രാമവാസികള്‍ക്ക് ആശ്വാസവുമായി പകരാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലും വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പിലും വൈദിക സംഘവും. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും വിവിധ ഇടവകകളും അത്മായ സംഘടനകളും ഇവിടേക്കു സഹായങ്ങളുമായി പ്രവഹിച്ചു.

മാര്‍ അറയ്ക്കലിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ഏയ്ഞ്ചല്‍വാലിയിലെ ക്യാമ്പുകളില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ കണമല ഇടവകയില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഹായങ്ങള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ സഹായവുമായി രൂപത ഒപ്പമുണ്ടാകുമെന്ന് എയ്ഞ്ചല്‍വാലി നിവാസികള്‍ക്ക് മാര്‍ അറയ്ക്കല്‍ ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാന്പും വീടുകളും ബിഷപ്പും സംഘവും സന്ദര്‍ശിച്ചു ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തു.


Related Articles »