India - 2024

തിരുവനന്തപുരം കത്തീഡ്രല്‍ ദേവാലയങ്ങളില്‍ ജറീക്കോ പ്രാര്‍ത്ഥന ഇന്നും നാളെയും

സ്വന്തം ലേഖകന്‍ 21-08-2018 - Tuesday

തിരുവനന്തപുരം: കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കരിസ്മാറ്റിക് കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളിലും നടത്തുന്ന ജറീക്കോ പ്രാര്‍ത്ഥന ഇന്നും നാളെയും തിരുവനന്തപുരത്തു നടക്കും. ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഇന്നു രണ്ടുമുതല്‍ 5.30 വരെയാണ് നടക്കുക. നാളെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഉച്ചയ്ക്ക് ശേഷം രണ്ടുമുതല്‍ 5.30 വരെ പ്രാര്‍ത്ഥന നടക്കും. ജോഷ്വായുടെ പുസ്തകത്തിലെ ആറാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന വിധത്തിൽ ദൈവം പറഞ്ഞതനുസരിച്ച് ജോഷ്വ ജറീക്കോ കോട്ടയ്ക്ക് ചുറ്റും നടത്തിയ പ്രാർത്ഥനയുടെ ശൈലിയിയിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.‘

ആബാ, ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ’ എന്നതാണ് പ്രാർത്ഥനാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ജപമാല, സ്തുതി ആരാധന, വചന സന്ദേശം, കുരിശ് വെഞ്ചരിപ്പ്, പ്രതിഷ്ഠ ആര്‍ച്ച് ബിഷപ്പിന്റെ അനുഗ്രഹ പ്രഭാഷണം, മധ്യസ്ഥ പ്രാര്‍ത്ഥന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. നവംബർ 21-ന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രവാചക മധ്യസ്ഥപ്രാർത്ഥന ശുശ്രൂഷകർക്കായി നടത്തുന്ന ‘പുഷ് 2018’ സമ്മേളനത്തോടെ അവസാനിക്കുന്ന വിധത്തിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.


Related Articles »