India - 2024
സഹായവുമായി കാരിത്താസ് ആശുപത്രിയും
സ്വന്തം ലേഖകന്‍ 24-08-2018 - Friday
കോട്ടയം: കേരളത്തില്‍ പ്രകൃതി ദുരന്തത്തിനിരയായിട്ടുള്ളവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്കു സഹകരിക്കുന്ന കോട്ടയം അതിരൂപതയ്ക്കു സഹായവുമായി കാരിത്താസ് ആശുപത്രിയും. കാരിത്താസ് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും മാനേജ്മെന്റും തങ്ങളുടെ ശന്പളത്തില്‍നിന്നു നീക്കിവച്ച 26 ലക്ഷം രൂപ, ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിലിനു കൈമാറി. ആശുപത്രി, രൂപതാ പ്രതിനിധികള്‍ സന്നിഹിതരായിരിന്നു.