India - 2024

മത്സ്യത്തൊഴിലാളികള്‍ക്ക് തിരുവനന്തപുരം അതിരൂപതയുടെ ആദരവ്

സ്വന്തം ലേഖകന്‍ 26-08-2018 - Sunday

തിരുവനന്തപുരം: കേരളം നേരിട്ട അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആദരിക്കും. ഇന്നു ഉച്ചകഴിഞ്ഞ് 2.30 ന് വെള്ളയന്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ്ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, അതിരൂപതാഗംങ്ങളായ മത്സ്യത്തൊഴിലാളികളെ ജീവന്‍ രക്ഷാ പതക്കം നല്‍കി ആദരിക്കും. സംസ്ഥാന ടൂറിസം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.വാസുകി, അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ്, ടി.എം.എഫ് ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ്, പ്രസിഡന്റ് ജോണ്‍ ബോസ്‌കോ, കെസിവൈഎം അതിരൂപതാ പ്രസിഡന്റ് എം.എ. ജോണി, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അതിരൂപതയുടെ കീഴിലുള്ള 18 ഓളം ഇടവകകളില്‍ നിന്നായി 128 എന്‍ജിന്‍ വള്ളങ്ങളും 512 മത്സ്യത്തൊഴിലാളികളുമാണ് പ്രളയ ദുരന്ത മേഖലയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.


Related Articles »