India - 2024

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളിയ്ക്കു സാന്ത്വനവുമായി വരാപ്പുഴ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 29-08-2018 - Wednesday

വരാപ്പുഴ: പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളിയ്ക്കു സാന്ത്വനവുമായി വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൂനമ്മാവ് കൊച്ചാൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ അർത്തുങ്കൽ സ്വദേശി സ്റ്റാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. ഇക്കാര്യം അറിഞ്ഞ ആര്‍ച്ച് ബിഷപ്പ് ആശുപത്രിയില്‍ നേരിട്ടു എത്തുകയായിരിന്നു. രക്ഷാപ്രവർത്തനത്തിനിടെ സ്റ്റാലിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. സ്റ്റാലിനു ധനസഹായം കൈമാറിയതിന് ശേഷമാണ് ആർച്ച് ബിഷപ്പ് മടങ്ങിയത്.


Related Articles »