India - 2024

കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും

സ്വന്തം ലേഖകന്‍ 29-08-2018 - Wednesday

കുറവിലങ്ങാട്: എട്ടുനോമ്പിന് ഒരുക്കമായി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മർത്തമറിയം ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും. സംസ്ഥാനത്തെ പ്രളയദുരിതം കണക്കിലെടുത്ത് ചെലവുചുരുക്കി പതിവുള്ള കൂറ്റന്‍ പന്തലും മറ്റ് ക്രമീകരണങ്ങളും ഉപേക്ഷിച്ചെങ്കിലും ദൈവാലയവും അങ്കണവും പാരീഷ്ഹാളും കല്‍പ്പടവുകളും നിറഞ്ഞുകവിഞ്ഞു പതിനായിരങ്ങളാണ് വചനവിരുന്നില്‍ പങ്കെടുക്കുന്നത്. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

കണ്‍വെന്‍ഷന്റെ ഭാഗമായി സ്പിരിച്വല്‍ ഷെയറിംഗും കുമ്പസാരവും ഉണ്ടായിരിന്നു. ചെലവുകള്‍ ചുരുക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രത്യേക ബസ് സര്‍വീസുകള്‍ ഒഴിവാക്കിയിരിന്നു. എന്നാല്‍ വിശ്വാസികളുടെ സൗകര്യാര്‍ഥം സ്വകാര്യ ബസുടമകള്‍ പ്രത്യേക സര്‍വീസ് ഒരുക്കിയത് ശ്രദ്ധേയമായി. അഭിഷേകാഗ്‌നി കണ്‍വന്‍ഷനു സമാപനമാകുന്നതോടെ എട്ടുനോമ്പാചരണത്തിലേക്ക് ഇടവകസമൂഹം പ്രവേശിക്കുകയാണ്. ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുന്നതിനായി എട്ടുനോമ്പിനോടനുബന്ധിച്ചും കര്‍ശനമായ ചെലവുചുരുക്കലാണു നടത്തിയിട്ടുള്ളത്.


Related Articles »