India - 2024

ദുരിതാശ്വാസ നിധിയിലേക്ക് അലവന്‍സ് തുകയുമായി വൈദികന്‍

സ്വന്തം ലേഖകന്‍ 29-08-2018 - Wednesday

കല്‍പ്പറ്റ: ഒരു മാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് വയനാട്ടില്‍ നിന്നും ഒരു വൈദികന്‍. കല്‍പ്പറ്റ ഡിപോള്‍ ദേവാലയ വികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍ ആണ് ഒരുമാസത്തെ അലവന്‍സായ പതിനൊന്നായിരവും കുര്‍ബാനയ്ക്ക് ലഭിച്ച മൂവായിരവും ചേര്‍ത്ത് 14,000 രൂപ വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനു നല്‍കിയത്.

ദുരിതബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഡിപോള്‍ ദേവാലയം നാലു ലക്ഷത്തോളം രൂപയുടെ സഹായം എത്തിച്ചിരിന്നു. പൂര്‍ണമായി വെള്ളത്തിലായ എട്ടു വീടുകള്‍ക്ക് 10,000 രൂപ വീതം പള്ളിയില്‍ നിന്നു കൈമാറിയിരിന്നു. ദുരിതബാധിതരായ 150ഓളം വീട്ടുകാര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. ഇതിനെല്ലാം പുറമേയാണ് തനിക്ക് ലഭിച്ച അലവന്‍സ് തുകയും ഇടവക വികാരി കൈമാറിയത്.


Related Articles »