India

കുട്ടനാടിനു സഹായഹസ്തവുമായി സലേഷ്യന്‍ സഭയുടെ 'ബ്രെഡ്സ്'

സ്വന്തം ലേഖകന്‍ 01-09-2018 - Saturday

ബെംഗളൂരു: പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്ന കേരള ജനതയ്ക്കു സഹായവുമായി സലേഷ്യന്‍ സഭയുടെ കേരള കര്‍ണ്ണാടക സന്നദ്ധ സേവന വിഭാഗമായ ബ്രെഡ്സ് (ബാംഗ്ലൂര്‍ റൂറൽ എഡ്യുക്കേഷൻ ആന്റ് ഡെവലപ്മെന്റ് സൊസൈറ്റി). ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഒരു ട്രക്ക് നിറയെ ആവശ്യസാധനങ്ങളുമായാണ് വൈദികര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കുട്ടനാട്ടില്‍ എത്തിയത്. ബ്രെഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോയി നെടുംപറമ്പില്‍, ഫാ. സിറിള്‍ ഇടമന എസ്‌ഡി‌ബി എന്നിവര്‍ നേതൃത്വം നല്‍കി.

സാധനങ്ങള്‍ കുട്ടനാട്ടിലെയും മറ്റ് പ്രദേശങ്ങളിലെയും ദുരന്തബാധിതര്‍ക്ക് കൈമാറിയതിന് ശേഷമാണ് സംഘം മടങ്ങിയത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നു ഫാ. സിറിള്‍ ഫേസ്ബുക്കില്‍ കുറിച്ചു. 9 വര്‍ഷത്തെ യു‌കെയിലെ നിസ്തുല സേവനത്തിന് ശേഷം അടുത്തിടെ ഇന്ത്യയിലെത്തിയ ഫാ. സിറിള്‍ 'ബ്രെഡ്സി'ന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ വ്യാപൃതനായിരിക്കുന്നത്.


Related Articles »