India - 2024

തിരുനാളുകളും ജൂബിലി ആഘോഷങ്ങളും ലളിതമായി നടത്താന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ 02-09-2018 - Sunday

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സമസ്ത മേഖലകളിലും തിരുനാള്‍ ആഘോഷങ്ങളും ജൂബിലി ആഘോഷങ്ങളും തീര്‍ത്തും ലളിതമായി മാത്രമേ നടത്താവൂ എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ നിര്‍ദേശം നല്‍കി. ഇന്നു ദേവാലയങ്ങളില്‍ ദിവ്യബലിമധ്യേ വായിക്കുന്ന ഇടയലേഖനത്തിലാണ് ഈ നിര്‍ദേശം. ഈ വര്‍ഷത്തെ വല്ലാര്‍പാടം കാല്‍നട തീര്‍ത്ഥാടനവും മരിയന്‍ കണ്‍വെന്‍ഷനും ഒഴിവാക്കി, ആരാധനക്രമം അനുസരിച്ചുള്ള ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, മനസമ്മതം, വിവാഹം, തിരുപ്പട്ട സ്വീകരണം, നിത്യവ്രതവാഗ്ദാനം മുതലായവയും തികച്ചും ലളിതമായി നടത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുക പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. അതിന്റെ ഭാഗമായി നേരത്തെ അതിരൂപതയിലെ വൈദികര്‍ തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായും അതിനുശേഷവും എല്ലാ മേഖലകളിലും വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഇടയലേഖനത്തില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്.


Related Articles »