India - 2024

ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മെത്രാന്‍മാര്‍

സ്വന്തം ലേഖകന്‍ 02-09-2018 - Sunday

ചാലക്കുടി: പ്രളയത്തില്‍ വെള്ളം കയറിയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മെത്രാന്‍മാര്‍. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരാണ് വൈദികരുള്‍പ്പെടെ 30 പേര്‍ക്കൊപ്പം ശുചീകരണം നടത്തിയത്. ഫാ. ജോര്‍ജ് പനയ്ക്കല്‍, ഡിവൈന്‍ ധ്യാനകേന്ദ്രം സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ, ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോഷി കൊച്ചുകൊടിയാറ്റില്‍, ഫാ. മാത്യു ഇലവുങ്കല്‍ തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ ദിവസവും മെത്രാന്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിന്നു.


Related Articles »