India - 2024

ഇടുക്കിയ്ക്കു കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി പാലാ രൂപത

സ്വന്തം ലേഖകന്‍ 04-09-2018 - Tuesday

പാലാ: പ്രളയക്കെടുതിയില്‍ വ്യാപക നാശനഷ്ട്ടം സംഭവിച്ച ഇടുക്കിക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി പാലാ രൂപതയുടെ മഹത്തായ മാതൃക. ഇന്നലെ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇടുക്കി രൂപതാകേന്ദ്രത്തിലെത്തി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് 50 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. പാലാ രൂപത, മുഖ്യമന്ത്രിക്കു നല്‍കിയ 50 ലക്ഷം രൂപയ്ക്കു പുറമെയാണ് ഇടുക്കിക്കും അന്‍പതു ലക്ഷം രൂപ നല്‍കിയത്.

ഇടുക്കി രൂപതാകേന്ദ്രത്തില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് മാര്‍ കല്ലറങ്ങാട്ട് ചെക്ക് കൈമാറിയത്. തുക വലിയ ആശ്വാസമാകുന്നുവെന്ന് ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രതികരിച്ചു. നേരത്തെ പ്രളയക്കെടുതിയിലൂടെ കടന്നുപോകുന്ന പാലാ രൂപതയില്‍ എല്ലാ പള്ളികളിലും പ്രാര്‍ത്ഥനയും സംഭാവനാ ശേഖരണവും നടത്തിയിരുന്നു.


Related Articles »