India

സുപ്രീം കോടതി വിധി കുടുംബ മുല്യങ്ങൾക്കു വിരുദ്ധം

സ്വന്തം ലേഖകന്‍ 06-09-2018 - Thursday

കൊച്ചി: സ്വവർഗരതിക്കു അനുകൂലമായി വന്ന സുപ്രീം കോടതി വിധി കുടുംബ മുല്യങ്ങൾക്കു വിരുദ്ധവും ധാർമിക ചിന്തകൾക്ക് എതിരുമാണെന്ന്‍ സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തോലേറ്റിന്റെ സെക്രട്ടറിയും കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറിയുമായ സാബു ജോസ്. സനാതന മൂല്യങ്ങളുടെ പ്രാധാന്യം സമൂഹം കൂടുതൽ ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ട സമയമാണിതെന്നും കേരളത്തിലെ കത്തോലിക്ക പ്രോലൈഫ് സമിതി സഭയുടെ പഠനങ്ങളും നിലപാടും പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധിയെ പുരോഗതിക്കു അനുകൂലമായ നന്മ എന്ന രീതിയില്‍ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. ഇത് വലിയ ആപത്താണ്. നമ്മുടെ കുടുംബമുല്യങ്ങൾക്കു വിരുദ്ധവും ധാർമിക ചിന്തകൾക്ക് എതിരും ആണ്. ഇപ്പോൾ ഇതിനുവേണ്ടി വാദിക്കുന്നവരുടെ മാതാപിതാക്കൾ അതുപോലെ ചിന്തിച്ചിരുന്നുവെങ്കിൽ അവർ ലോകത്തു ഉണ്ടാകുമായിരുന്നോ? മാനസികാരോഗ്യം കൂടുതൽ ചർച്ചകൾ ചെയ്യേണ്ട കാലമാണിത്. അഭിമാനകരമായ നിമിഷം എന്നൊക്കെ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തിരിച്ചറിയേണ്ട സമയമാണിത്.

മൂല്യങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്. സർക്കാർ എപ്പോഴും ഭുരിപക്ഷത്തിന്റെ സനാതന മൂല്യങ്ങളുടെ പക്ഷത്തായിരിക്കണം. അവിടെ മൂല്യങ്ങളുടെ വാദം സമർത്ഥമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

വ്യക്തികൾ അവരുടെ ലൈംഗീക താൽപര്യം സംരക്ഷിക്കുമ്പോൾ സമൂഹത്തിന്റെ താത്പര്യവും നിലനിൽപ്പും ആരാണ് സംരക്ഷിക്കുന്നത്? പ്രാര്‍ത്ഥനയും ശ്രദ്ധയും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.


Related Articles »