India - 2024

ഗോരഖ്പുര്‍ രൂപത 70 ലക്ഷം കൈമാറി

സ്വന്തം ലേഖകന്‍ 07-09-2018 - Friday

തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ ഗോരഖ്പുര്‍ രൂപതയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച 70 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഗോരഖ്പുര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം സെക്രട്ടേറിയറ്റിലെത്തി മന്ത്രി ഇ.പി. ജയരാജന് ചെക്ക് കൈമാറി. ഗോരഖ്പുര്‍ രൂപത വികാരി ജനറാള്‍ ഫാ. സിബി ചെറുശേരില്‍, ഫാ. ജോസ് കോക്കണ്ടത്തില്‍, കെ.ജെ. തോമസ് എക്‌സ് എംഎല്‍എ, ഫാ. ഫ്രാന്‍സിസ് മരുതുകുഴിയില്‍, ജോയി ജോര്‍ജ്, കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.


Related Articles »