India

നെയ്യാറ്റിന്‍കര രൂപത ജൂഡീഷ്യല്‍ വികാരി റവ. ഡോ. സെല്‍വരാജന് മോണ്‍സിഞ്ഞോര്‍ പദവി

സ്വന്തം ലേഖകന്‍ 07-09-2018 - Friday

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ജൂഡീഷ്യല്‍ വികാരി റവ. ഡോ.സെല്‍വരാജനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്കുയര്‍ത്തി. വലിയവിള ക്രിസ്തുരാജ ഇടവകാംഗമായ റവ. ഡോ. സെല്‍വരാജന്‍ നിലവില്‍ ഓലത്താന്നി തിരുഹൃദയ ദേവാലയ വികാരിയാണ്. 2000ല്‍ ബെല്‍ജിയം ലൂവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് നേടിയിരുന്നു. രൂപതാ ചാന്‍സലര്‍, പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, കോര്‍പറേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വഹിക്കുന്ന ജൂഡീഷ്യല്‍ വികാരി സ്ഥാനത്ത് അദ്ദേഹം തുടരും.

രൂപതയുടെ ശുശ്രൂഷാ കോ-ഓര്‍ഡിനേറ്ററായി മോണ്‍. വി. പി ജോസിനെയും ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ നിയമിച്ചു. രൂപതയുടെ 9 ശുശ്രൂഷാ സമിതികളുടെ കോ-ഓഡിനേറ്ററായിട്ടാണ് മോണ്‍. വി.പി ജോസ് നിയമിതനായത്.

നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ വികാരിയാണ് അദ്ദേഹം. ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പ്രത്യേക ചടങ്ങിലാണ് ബിഷപ് പ്രഖ്യാപനം നടത്തിയത്.


Related Articles »