India - 2024

സുപ്രീംകോടതി വിധി ധാര്‍മിക പാരമ്പര്യങ്ങള്‍ക്കു വിരുദ്ധം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

സ്വന്തം ലേഖകന്‍ 08-09-2018 - Saturday

കോട്ടയം: സ്വവര്‍ഗരതിക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഭാരതം പിന്തുടരുന്ന ധാര്‍മിക പാരമ്പര്യങ്ങള്‍ക്കു വിരുദ്ധവും കുടുംബ സങ്കല്‍പ്പത്തിനുതന്നെ ചോദ്യചിഹ്നവുമായി മാറുന്നതുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം. വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും രാജ്യത്തിന്റെ പൊതുതാത്പര്യത്തിനും ധാര്‍മികതയ്ക്കും ഉപരി തെറ്റായ ധാര്‍മിക ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തികളെ ശരിയായ ധാര്‍മികചിന്തയില്‍ കൊണ്ടുവരികയെന്നതു രാഷ്ട്രത്തിന്റെ കടമയാണെന്നും ഈ വിധിക്കെതിരേ പാര്‍ലമെന്റ് വിളിച്ചുകൂട്ടി ഉചിതമായ നിയമനിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ പ്രസിഡന്റ് പി.പി.ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാ.ആന്റണി മുഞ്ഞോലി, എച്ച്.പി.ഷാബു, ഹെന്‍ട്രി ജോണ്‍, ജിജി പേരകശേരി, തോമസ് ജെ.നിധീരി, നൈനാന്‍ തോമസ് മുളപ്പന്‍മഠം, ടോണി കോയിത്തറ, സതീഷ് മറ്റം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »