India - 2024

നീതി ഞായര്‍ സംസ്ഥാനതല സമ്മേളനം 22ന്

സ്വന്തം ലേഖകന്‍ 08-09-2018 - Saturday

കോട്ടയം: ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്ത നീതി ഞായര്‍ ആചരണത്തിന്റെ സംസ്ഥാനതല സമ്മേളനം 22ന് തിരുവനന്തപുരത്ത് നടക്കും. ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജയിംസ് ഇലവുങ്കന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് തീരുമാനം എടുത്തത്. കെസിബിസി എസ്‌സി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, ട്രഷറര്‍ ജോര്‍ജ് എസ് പള്ളിത്തറ, എന്‍.ഡി സെലിന്‍, ജസ്റ്റിന്‍ മാത്യു, ഷാജി ചാഞ്ചിക്കല്‍, പി.ഒ. പീറ്റര്‍, സി.സി. കുഞ്ഞുകൊച്ച് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി രൂപതകള്‍ സന്ദര്‍ശിക്കാനും യോഗം തീരുമാനിച്ചു.


Related Articles »