India - 2025

ദുരിതാശ്വാസ നിധിയിലേക്ക് സിഎംഐ വൈദികരുടെ ഒരു മാസത്തെ അലവന്‍സ്

സ്വന്തം ലേഖകന്‍ 09-09-2018 - Sunday

കൊച്ചി: ദുരിതബാധിതര്‍ക്കു കൈത്താങ്ങാകാന്‍ വിവിധ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന സിഎംഐ വൈദികരുടെ ഒരു മാസത്തെ അലവന്‍സ് മാറ്റിവയ്ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണു സിഎംഐ വൈദികരുടെ ഒരു മാസത്തെ അലവന്‍സ് നല്‍കുകയെന്നു സിഎംഐ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ അറിയിച്ചു. സിഎംഐ സന്യാസസമൂഹത്തിന്റെ പതിനഞ്ചു പ്രവിശ്യകളുടെയും സഹകരണത്തില്‍ നടത്തുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേയാണു വൈദികര്‍ തങ്ങളുടെ വേതനം പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്നത്.

രാജ്യത്തിനകത്തും വിദേശത്തും ജോലി ചെയ്യുന്ന വൈദികരുടെ ശന്പളം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും ഫാ. വര്‍ഗീസ് വിതയത്തില്‍ വ്യക്തമാക്കി. നിലവില്‍ സിഎംഐയുടെ പതിനഞ്ചു പ്രൊവിന്‍സുകളിലെയും വൈദികരും വൈദിക വിദ്യാര്‍ഥികളും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. സഭയുടെ ആശ്രമങ്ങളുള്‍പ്പടെ 38 സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാന്പുകളിലായി 31,918 പേരാണു താമസിച്ചത്. 34 ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങള്‍ സിഎംഐ സമൂഹം ക്യാമ്പുകളില്‍ വിതരണം ചെയ്തിരിന്നു.


Related Articles »