India - 2024
ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതബാധിതരെ സഹായിക്കുവാന്‍ ബസേലിയോസ് ബാവയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍ 10-09-2018 - Monday
അഞ്ചല്‍: സഭയുടെ എല്ലാ തലങ്ങളിലെയും ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതബാധിതരെ സഹായിക്കുവാന്‍ സഭാംഗങ്ങള്‍ തയാറാകണമെന്ന് സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ആഹ്വാനം. സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുനാള്‍ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. അടുത്ത ഈസ്റ്റര്‍ വരെ ആഘോഷങ്ങള്‍ ഒഴിവാക്കുവാന്‍ കര്‍ദ്ദിനാള്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.